ജില്ലയിൽ ഇന്ന് (ജൂലൈ 03) കോവിഡ് സ്ഥിരീകരിച്ചത് 21 പേർക്ക്. 5 പേർ കൂടി രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്ത് നിന്നും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ജൂൺ 20 ന് റിയാദിൽ നിന്ന് വന്ന കുരിയിച്ചിറ സ്വദേശി (31, പുരുഷൻ), ജൂൺ 29 ന് ഷാർജയിൽ നിന്ന് വന്ന കോടശ്ശേരി സ്വദേശി (47, പുരുഷൻ), ജൂൺ 29 ന് ഷാർജയിൽ നിന്ന് വന്ന പുന്നയൂർ സ്വദേശി (29, പുരുഷൻ), ജൂൺ 18 ന് ദുബായിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (38, പുരുഷൻ), ജൂൺ 29 ന് ഖത്തറിൽ നിന്ന് വന്ന കൊരട്ടി സ്വദേശി (43, പുരുഷൻ), ജൂൺ 25 ന് ഷാർജയിൽ നിന്ന് വന്ന ആരക്കുളം സ്വദേശി (31, സ്ത്രീ), സൗദിയിൽ നിന്നും വന്ന വാടാനപ്പിള്ളി സ്വദേശി (32, പുരുഷൻ), യുഎഇയിൽ നിന്ന് വന്ന 34 വയസ്സുളള പുരുഷൻ, 64 വയസ്സുളള പുരുഷൻ, ഒമാനിൽ നിന്ന് വന്ന 64 വയസ്സുളള പുരുഷൻ, ജൂൺ 23 ന് ബഹ്റൈനിൽ നിന്ന് വന്ന ഒരുമനയൂർ സ്വദേശി (35, പുരുഷൻ), ജൂൺ 29 ന് കുവൈറ്റിൽ നിന്ന് വന്ന പുന്നയൂർക്കുളം സ്വദേശി (63, പുരുഷൻ), ജൂൺ 12 ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന മേലൂർ സ്വദേശി (26, പുരുഷൻ), ബംഗളുരൂവിൽ നിന്ന് വന്ന പൂത്തോൾ സ്വദേശി (26, പുരുഷൻ), ജൂൺ 28 ന് മുംബെയിൽ നിന്ന് വന്ന വടക്കാഞ്ചേരി കുമരനെല്ലൂർ സ്വദേശികളായ രണ്ട് പേർ (47 , സ്ത്രീ, 21, സ്ത്രീ), ജൂൺ 27 ന് ഡൽഹിയിൽ നിന്ന് വന്ന ഗുരുവായൂർ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ (18, സ്ത്രീ, 45, സ്ത്രീ, 24, പുരുഷൻ, 53, പുരുഷൻ) ചാലക്കുടിയിൽ രോഗം സ്ഥിരീകരിച്ച കൗൺസലറുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ 15 വയസ്സായ ആൺകൂട്ടി എന്നിവരടക്കം 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥീരികരിച്ച 181 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ ത്യശൂർ സ്വദേശികളായ ഏഴ് പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതോടെ ആകെ പോസിറ്റീവ് ആയവരുടെ എണ്ണം 449 ആയി.