തൃശൂർ ജില്ലയിൽ ഇന്ന് 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 13 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
പശ്ചിമബംഗാളിൽ നിന്ന് ജൂൺ 15ന് തൃശൂരിലെത്തിയ 12 തൊഴിലാളികൾക്കും ഇവർക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചിരുന്ന വരന്തരപ്പിളളി സ്വദേശിക്ക് (36 വയസ്) സമ്പർക്കത്തിലൂടെയും കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 21 ന് ബംഗളൂരുവിൽ നിന്ന് വന്ന കരൂപ്പടന്ന സ്വദേശി (36 വയസ്)ക്കും കൊവിഡ് പോസിറ്റീവായി.
ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച 127 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 7 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നു. പശ്ചിമ ബംഗാൾ സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചത് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്.
പരിയാരം കുന്നംകുഴി മുതൽ ചാലക്കുടി വരെയുളള ട്രാൻസ്ഗ്രിഡ് പവർലൈൻ അടിയന്തിര പ്രവൃത്തിക്കായി ജൂൺ 15 ന് എൽആൻഡ് ടി കമ്പനി പ്രത്യേക ബസിൽ പശ്ചിമ ബംഗാളിൽ നിന്ന് കൊണ്ടുവന്ന 35 തൊഴിലാളികളിൽപെട്ടവരാണിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇവരിൽ അഞ്ച് പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാവരും ചാലക്കുടിയിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലായിരുന്നു. ഇവരുടെ കൂടെയുള്ളവർ നിലവിൽ ഇൻസ്റ്റിറ്റിയൂഷേണൽ ക്വാറന്റീനിൽ തുടരുകയാണ്.