Site icon Ente Koratty

വിജനമായ കൊരട്ടി റെയിൽവേസ്റ്റേഷൻ

ലോക്കഡോണിനെ തുടർന്ന് ട്രെയിനുകൾ ഓടാതെ ആയതോടെ ആളും ആരവും ഇല്ലാതെ കൊരട്ടി റെയിൽവേ സ്റ്റേഷൻ.

അന്നമനട, മാള, വെസ്റ്കൊരട്ടി, കാടുകുറ്റി, മാബ്രാ തുടങ്ങിയ കൊരട്ടിയുടെ പരിസരപ്രദേശങ്ങളിൽ നിന്നായി ഏകദേശം 400 ഓളം ആളുകൾ കൊരട്ടി റെയിൽവേ സ്റ്റേഷന് ആശ്രയിക്കുന്നുണ്ട്.

ദിനംപ്രതി കൊരട്ടി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപുള്ള 8 പാസ്സന്ജർ ട്രെയിനുകൾ തൃശൂർ, എറണാകുളം യാത്രക്ക് വലിയ ഒരു ആശ്വാസമാണ്.

കുറഞ്ഞ ചെലവിൽ,കുറഞ്ഞ യാത്രക്ഷീണത്തോടെ എറണാകുളം, തൃശൂർ നഗരങ്ങളിലേക്കു ജോലിക്കും ചികിത്സ ആവശ്യ ങ്ങളക്കായി പോയി വരുവാൻ ഈ പാസ്സന്ജർ ട്രെയിനുകൾ വളരെ സൗകര്യപ്രദമാണ്

വീഡിയോ കാണുക.

Exit mobile version