തിരുവനന്തപുരം: കൊറോണ ഭീതിയില്‍ സാനിറ്റൈസറിന്റെ ഡിമാന്റ് വര്‍ധിച്ചതോടെ സര്‍ക്കാര്‍ ഇടപെടല്‍. ഇത് ആവശ്യക്കാര്‍ക്ക്് ലഭിക്കുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കുറഞ്ഞ വിലയില്‍ സാനിറ്റൈസര്‍ ലഭ്യമാക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെഎസ്ഡിപി ഒരു ലക്ഷം കുപ്പി ഹാന്‍ഡ് സാനിറ്റൈസര്‍ തയ്യാറാക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. ഇവ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് വഴി വിതരണം ചെയ്യാനാണ് ഉദ്ദോശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സാനിറ്റൈസറിനായി സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കുമെന്ന് ഇപി ജയരാജന്‍ പറഞ്ഞു. അല്ലാത്തവര്‍ക്ക് 500
മില്ലി ലിറ്റര്‍കുപ്പിക്ക് 125 രൂപ ഈടാക്കുമെന്ന് മന്ത്രി പറഞ്ഞു.ഇതോടെ വിപണിയിലെ സാനിറ്റൈസല്‍ ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.