Site icon Ente Koratty

ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ഒഴിവ്

ആലപ്പുഴ: ഐ.എച്ച്‌.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പളളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്ബ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. യോഗ്യത: ഫസ്റ്റ് ക്ലാസ്സ് ബി.എസ്.സി കമ്ബ്യൂട്ടര്‍ സയന്‍സ്/ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജിന്റെ മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ ജനുവരി 31ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പലിന് മുമ്ബാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0476 2623597.

Exit mobile version