Site icon Ente Koratty

‘മഡോണയെ ട്രോളിയവരൊക്കെ എവിടെ..?’ – ഒന്നര വയസ്സുകാരിയുടെ നീന്തൽ കണ്ട് ഞെട്ടി മലയാളികൾ!!

ഒന്നര വയസ്സുള്ളപ്പോൾ അച്ഛൻ എന്നെ വെള്ളത്തിൽ എടുത്തിട്ടെന്നും 2 വയസ്സായപ്പോൾ തനിക്ക് നന്നായി നീന്താൻ അറിയാമെന്നും നടി മഡോണ പറഞ്ഞപ്പോൾ അത് ട്രോളിയവരാണ് മലയാളികൾക്ക് പലരും. മഡോണയുടെ ആ അഭിമുഖം കണ്ട് ചിരിച്ചുവരും കളിയാക്കിയവരുമൊക്കെ എന്നാൽ ഞെട്ടാൻ റെഡി ആയിട്ടിരുന്നോ..!!

തൃശൂർ കിഴക്കുംപാട്ടുകര എലുവത്തിങ്കൽ ജോ ലൂയിസിന്റെയും റോസിന്റെയും ഒന്നര വയസ്സുള്ള മകൾ മറിയം സ്വിമ്മിങ്ങ് പൂളിൽ നീന്തുന്നത് കണ്ടാൽ എല്ലാവരുടെയും കണ്ണ് തള്ളി പോകും!! അത്ര ഗംഭീരമായിട്ടാണ് മറിയം നീന്തുന്നത്. 4 മക്കളുള്ള ജോ ലൂയിസിന്റെ മൂത്ത മൂന്ന് മകൾ നീന്തൽ കുളത്തിൽ കളിക്കുന്നത് കണ്ട് വാശിക്ക് പഠിക്കാൻ തുടങ്ങിയതാണ് ഇളയമകൾ മറിയം.

വെള്ളത്തിനടിയിൽ ശ്വാസം നീന്തിക്കാനൊക്കെ മറിയം പഠിച്ചു. വെള്ളത്തിൽ ബാക്കിയുള്ള കുട്ടികളുമായി മറിയം കളിക്കാറുണ്ട്. വളരെ പെട്ടന്ന് തന്നെ മറിയം നീന്താൻ പഠിച്ചെന്ന് അച്ഛൻ പറഞ്ഞു. മനോരമ ന്യൂസിന്റെ അഭിമുഖത്തിൽ അച്ഛൻ ഈ കാര്യം അറിയിച്ചത്. സഹോദരങ്ങൾ നീന്തുന്നതിന്റെ വീഡിയോ ഫോണിലൂടെ കാണിച്ചാണ് മറിയത്തെ പഠിപ്പിച്ച് തുടങ്ങിയത്.

കുഞ്ഞു മറിയം നീന്തലിൽ താരമാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. വീഡിയോയുടെ താഴെ വന്ന മുഴുവൻ കമന്റ്സും നടി മഡോണയുമായി ബന്ധപ്പെട്ടതാണ്. മഡോണ അന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാത്തവർ എവിടെയെന്ന് പലരും ചോദിക്കുന്നു. ഒറ്റ ദിവസംകൊണ്ട് കുഞ്ഞു മറിയത്തിന്റെ വീഡിയോ കണ്ടത് 5 ലക്ഷത്തിന് അടുത്ത് ആളുകളാണ്.

Video & Photo Credit: Manorama News

Exit mobile version