Site icon Ente Koratty

‘കൊവിഡ് 19 ഫ്ളവേഴ്സ് 20’ ഇന്ന് രാവിലെ 9 മണി മുതൽ തത്സമയം

ഇന്ന് മലയാളം ഫ്ളവേഴ്സിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഇതുവരെ ലോക ടെലിവിഷൻ പരീക്ഷിച്ചിട്ടില്ലാത്ത ചിത്രീകരണ രീതിയിലൂടെ ഒപ്പിയെടുത്ത ഒരുപിടി പുത്തൻ പരിപാടികൾ.

സാമൂഹിക അകലം പാലിച്ച് കലാകാരന്മാർ നേരിൽ കാണാതെ വിനോദ പരിപാടികൾ ചിത്രീകരിക്കുക എന്ന ദുഷ്‌ക്കരമായ ഉദ്യമം ഏറ്റെടുത്ത് പ്രേക്ഷകർക്കായി പുതിയ ദൃശ്യ വിരുന്നൊരുക്കുകയാണ് ഫ്ളവേഴ്സ് ചാനൽ. 12 മണിക്കൂറിലധികം നീണ്ടുപോകുന്ന ‘കൊവിഡ് 19 ഫ്ളവേഴ്സ് 20’ എന്ന പരിപാടി ഇന്ന് രാവിലെ 9 മണി മുതൽ തത്സമയം ആരംഭിക്കും.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സിനിമാ മേഖകളകളിൽ അടക്കം ചിത്രീകരണങ്ങൾ നിർത്തിവച്ച ഈ സാഹചര്യത്തിൽ കലാകാരന്മാർ തമ്മിൽ ഒത്തുചേരാതെ അതിനൂതന പരീക്ഷണത്തിനാണ് ഫ്ളവേഴ്സ് ചാനൽ ഒരുങ്ങിയത്.

ചാനലിലെ സീരിയലും, പാട്ടും, കോമഡിയും, നൃത്തവുമെല്ലാം ഇന്നു മുതൽ നിങ്ങളുടെ സ്വീകരണമുറിയിൽ ഫ്ലാവെഴ്സിലൂടെ എത്തും. ടെലിവിഷനിലൂടെ പരിപാടി ആസ്വദിക്കാൻ സാധിക്കാത്ത പ്രേക്ഷകർക്കായി ഫ്ളവേഴ്സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ലൈവായും പരിപാടികൾ സംപ്രേഷണം ചെയ്യും.ലോക ടെലിവിഷനിൽ ചരിത്രത്തിൽ ഇതു ആദ്യമായാണ് ഇത്തരമൊരു സംപ്രഷണം.

Exit mobile version