Site icon Ente Koratty

മന്ത്രി വോട്ടു ചെയ്തത് ഏഴു മണിക്കു ശേഷം

തിരഞ്ഞെടുപ്പു ദിവസം തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി എ സി മൊയ്തീൻ വോട്ടു ചെയ്തത് രാവിലെ ഏഴു മണിക്കു ശേഷമെന്ന് തെക്കുംകര ഗ്രാമപഞ്ചായത്തിലെ വരണാധികാരി വടക്കാഞ്ചേരി സബ് രജിസ്ട്രാർ പി എം അക്ബർ ജില്ലാ കലക്ടർ എസ് ഷാനവാസിനെ അറിയിച്ചു.

വോട്ടെടുപ്പു ദിവസമായ ഡിസം. 10 ന് രാവിലെ 7 മണി 11 മിനുട്ട് 12 സെക്കൻ്റിലാണ് തെക്കുംകര ഗ്രാമപഞ്ചായത്തിലെ പനങ്ങാട്ടുകര എം എൻ ഡി സ്കൂളിലെ ഒന്നാം ബൂത്തിൽ മന്ത്രി വോട്ടു ചെയ്തതെന്നാണ് വരണാധികാരി ജില്ലാ കലക്ടറെ അറിയിച്ചത്.

വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുൻപ് മന്ത്രി വോട്ടു രേഖപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് വരണാധികാരിയോട് കലക്ടർ വിശദാംശങ്ങൾ ചോദിച്ചത്.

Exit mobile version