Site icon Ente Koratty

മൂന്നാംഘട്ട പോളിം​ഗ് അവസാനിച്ചു; പോളിംഗ് ശതമാനം 78.67

കേരളത്തിൽ മൂന്നാംഘട്ട പോളിം​ഗ് അവസാനിച്ചു. വടക്കൻ ജില്ലകളിൽ 77.64 ആണ് പോളിം​ഗ് ശതമാനം. കാസർ​ഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടിയത്.

ജില്ല തിരിച്ചുള്ള പോളിം​ഗ് ശതമാനം-

കാസർഗോഡ് – 76. 57

കണ്ണൂർ – 77.88

കോഴിക്കോട് – 78. 31

മലപ്പുറം – 78.46

നഗരസഭാ പരിധികളില്‍ ആന്തൂര്‍ നഗരസഭയിലാണ് പോളിംഗ് ഏറ്റവും കൂടുതല്‍. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.

അതിനിടെ ചില പ്രദേശങ്ങളിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറി. മലപ്പുറം പെരുമ്പടപ്പ് കോടത്തൂരില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഹറാ അഹമ്മദിന് സംഘര്‍ഷത്തില്‍ പരുക്കേറ്റു. താനൂര്‍ നഗരസഭയിലെ പതിനാറാം ബൂത്തിലും സംഘര്‍ഷം ഉണ്ടായി. മുന്‍ കൗണ്‍സിലര്‍ ലാമി റഹ്മാന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. കോഴിക്കോട് നാദാപുരത്തും യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ചിയ്യൂരാണ് സംഭവം. കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള ശ്രമമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

Exit mobile version