Site icon Ente Koratty

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശപത്രികാ സമർപ്പണം ഇന്ന് മുതൽ

തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിർദേശപത്രികാ സമർപ്പണം ഇന്ന് മുതൽ. ഈ മാസം 19 വരെ പത്രിക സമർപ്പിക്കാം. ഭരണ സമിതികളുടെ കാലാവധി കഴിഞ്ഞതോടെ ഇന്നലെ അർദ്ധരാത്രി മുതൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലായി.

തദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. സ്ഥാനാർത്ഥികൾക്ക് ഇന്ന് മുതൽ പത്രിക സമർപ്പിക്കാം. ഈ മാസം 19 വരെ അവധി ദിവസങ്ങളിൽ ഒഴികെ പത്രിക സമർപ്പിക്കാം. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു മണി വരെയാണ് പത്രികാ സമർപ്പണത്തിനുള്ള സമയം. ഇരുപതിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും.

സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 23 ആണ്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഡിസംബർ എട്ടിനാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഡിസംബർ പത്തിന് കോട്ടയം , എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഡിസംബർ പതിനാലിനാണ് മൂന്നാം ഘട്ടം. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അവസാന ഘട്ടം. ഡിസംബർ 16 ന് വോട്ടെണ്ണൽ നടക്കും. പുതിയ ഭരണസമിതികൾ ഡിസംബർ 23 ന് മുമ്പ് അധികാരമേൽക്കും. അതുവരെ ഉദ്യോഗസ്ഥ ഭരണം തുടരും. കോർപ്പറേഷനുകളുടേയും ജില്ലാ പഞ്ചായത്തുകളുടെ ചുമതല ജില്ലാ കളക്ടർമാർക്കാണ്.

Exit mobile version