പ്ലസ്ടു സയൻസ് പഠനം ഭൂരിഭാഗം കുട്ടികൾക്കും വലിയ പ്രയാസവും മാനസിക സമ്മർദ്ധവും സൃഷ്ടിക്കുന്നു എന്നുള്ളതാണ് ഈ മേഖലയിലെ സർവേകൾ വെളിപ്പെടുത്തിയിട്ടുള്ളത് .എന്നാൽ ജീവിതാഭിവൃദ്ധിക്കു വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ എക്കാലത്തും സയൻസ് പഠനം സഹായിച്ചിട്ടുമുണ്ട് . മാത്രവുമല്ല , മനുഷ്യ രാശി നേരിടുന്ന വെല്ലുവിളികൾക്കു എന്നും ഒരു പരിഹാരം സൃഷിടിച്ചിട്ടുള്ളതും പ്രായോഗിക തലത്തിലുള്ള ശാസ്ത്ര പഠനമാണ്. എങ്ങനെ ഹയർ സെക്കണ്ടറി സയൻസ് സബ്ജെക്ട്സ് ആസ്വദിച്ചു പഠിക്കാം , ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാക്കാം എന്നതിനെ കുറിച്ച് മിക ച്ച അധ്യാപകനും , മോട്ടിവേഷണൽ സ്പീക്കറുമായ റെൻസ് തോമസ് സംസാരിക്കുന്നു.വീഡിയോ കാണുക.