Site icon Ente Koratty

ഇന്ന് സ്കൂളുകൾ ഭാഗികമായി തുറക്കും; കെ.എസ്.ആർ.ടി.സി മുഴുവൻ സർവീസുകളും,പാസഞ്ചർ ട്രെയിനുകളും ഓടും

സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു മുതൽ ഭാഗികമായി തുറക്കും. കോവിഡിൽ താഴു വീണ സ്കൂളുകൾ 9 മാസത്തെ ഇടവേളക്ക് ശേഷമാണ് തുറക്കുന്നത്. ക്ലാസുകളിൽ പങ്കെടുക്കാൻ രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാണ്. ഹാജർ നിർബന്ധമാക്കിയിട്ടില്ല.

ഒരു ക്ലാസിലെ പകുതി കുട്ടികൾ ഒരു സമയം എന്ന രീതിയിലാണ് ക്രമീകരണം. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ ക്രമീകരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിർദേശം നൽകി. 10, 12 ക്ലാസുകളിൽ 300ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാർഗനിർദേശത്തിൽ പറയുന്നു.

സ്കൂളുകളിൽ മാസ്ക്, ഡിജിറ്റൽ തെർമോമീറ്റർ, സാനിറ്റൈസർ, സോപ്പ് എന്നിവ സജ്ജീകരിക്കണം. രാവിലെ 3 മണിക്കൂർ, ഉച്ചയ്ക്കുശേഷം 3 മണിക്കൂർ വീതമുള്ള 2 ഘട്ടങ്ങളായാണ് ക്ലാസുകൾ നിശ്ചയിക്കേണ്ടത്. കെ.എസ്.ആർ.ടി.സി മുഴുവൻ സർവീസുകളും പുനരാരംഭിക്കും. ബസുകളുടെ അറ്റകുറ്റ പണികൾ നടക്കുകയാണ്. നിർത്തിവച്ച പാസഞ്ചർ ട്രെയിനുകളും ഓടിത്തുടങ്ങുന്നതോടെ റെയിൽവേ മേഖലയും ഉണരും.

Exit mobile version