Site icon Ente Koratty

ഹോമിയോ, ആയുർവേദ പി.ജി പ്രവേശനം

തിരുവനന്തപുരം: ഹോമിയോ, ആയുർവേദ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ഡിസംബർ അവസാന വാരം തുടങ്ങുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. സംവരണം ലഭിക്കാനാവശ്യമായ സർട്ടിഫിക്കറ്റുകൾ മുൻകൂറായി വാങ്ങിവയ്ക്കണം. ഇവ ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

റവന്യൂ സർട്ടിഫിക്കറ്റുകളുടെ ഇ- ഡിസ്ട്രിക്ട് സർട്ടിഫിക്കറ്റുകളും സ്വീകരിക്കും. സർട്ടിഫിക്കറ്റുകൾ എൻട്രൻസ് കമ്മിഷണറേറ്റിലേക്ക് അയയ്ക്കേണ്ടതില്ല. ഹെൽപ്പ് ലൈൻ- 0471-2525300

Exit mobile version