കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിർ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.
https://scholarship.ksicl.kerala.gov.in വിലാസത്തിൽ സ്കോളർഷിപ്പ് പരീക്ഷ രജിസ്റ്റർ ചെയ്യാവുന്നതാണ്.200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.പൊതുവിജ്ഞാനം, ആനുകാലികം, സാഹിത്യം, ചരിത്രം, ബാലസാഹിത്യം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ.
ജൂനിയർ(5,6,7 ),സീനിയർ(8,9,10 )ക്ലാസുകൾക്ക് പ്രത്യേകമായി മത്സരങ്ങൾ സംഘടിപ്പിക്കും.രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് ഒരു വർഷത്തേക്ക് തളിര് മാസിക സൗജന്യമായി ലഭിക്കുന്നതാണ്.ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികളെ പങ്കെടുപ്പിച്ച് സംസ്ഥാനതലത്തിൽ പരീക്ഷ നടത്തും.
ജില്ലാതല പരീക്ഷയിൽ ഒന്നാം റാങ്കിന് 1000 രൂപയുടെ സ്കോളർഷിപ്പും രണ്ടാം റാങ്കിന് 500 രൂപ സ്കോളർഷിപ്പും നൽകും.
സംസ്ഥാനതല പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്ക് യഥാക്രമം 10000, 5000, 3000 എന്നിങ്ങനെയായിരിക്കും സ്കോളർഷിപ്പ്. എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുന്നതാണ്.