Site icon Ente Koratty

ബിഎ, ബികോം കോഴ്സുകളിലേക്ക് എസ് ടി കോട്ടയിൽ സീറ്റ് ഒഴിവ്

ചേലക്കര ഗവൺമെൻറ് ആർട്സ് & സയൻസ് കോളേജിൽ ബി എ ഇക്കണോമിക്സ്, ബിഎ ഇംഗ്ലീഷ്, ബികോം എന്നീ കോഴ്സുകളിലേക്ക് എസ് ടി കോട്ടയിൽ ഒഴിവുകളുണ്ട്.ഡിസംബർ 18 ന് 12 മണിക്ക് മുമ്പ് കോളേജിൽ നേരിട്ടുവന്നോ ഈമെയിൽ വഴിയായോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അന്നേദിവസം തന്നെ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും ഡിസംബർ 18 മുതൽ ഡിസംബർ 31 മൂന്നു മണി വരെ അഡ്മിഷൻ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04884 253090. ഇമെയിൽ – govtcollegechelakkara@gmail.com

Exit mobile version