Site icon Ente Koratty

പ്ലസ് വൺ സയൻസ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ സെമിനാർ

കൊരട്ടി : ‘ എന്റെ കൊരട്ടി’ ഓൺലൈൻ ചാനലിന്റെയും GT Education, കൊരട്ടിയുടെയും ഭാഗമായി സ്കൂൾ പ്രവേശനത്തിനായി ഒരുങ്ങുന്ന പ്ലസ്‌ വൺ സയൻസ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി നവംബർ 1 ഞായറാഴ്ച്ച 2.30pm നു zoom പ്ലാറ്റഫോമിൽ ഓൺലൈൻ സെമിനാർ നടത്തുന്നു. ഈ സെമിനാറിൽ സയൻസ് ഗ്രൂപ്പിലെ കടുപ്പമേറിയ വിഷയങ്ങൾ ശാസ്ത്രിയമായി രസകരമായി എങ്ങനെ പഠിക്കാം, തുടർ വിദ്യാഭ്യാസ കോഴ്സുകളും ജോലി സാധ്യതകളും, പ്രായോഗിക ജീവിതത്തിൽ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നുള്ളതിനെ കുറിച്ചും രക്ഷിതാക്കൾ കുട്ടികളുടെ പഠനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വിശദികരിക്കുന്നു.

For Video
https://www.facebook.com/rens.thomas.3/videos/10220276267231148

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നു.നല്ലൊരു ഭാവി കെട്ടിപ്പടുക്കുവാനും നാളെയുടെ സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികളായി മറുവാനും ഈ സെമിനാർ ഒരു ചവിട്ടുപടിയാകുമെന്നു ഇതിന്റെ സംഘടാകർ വിശ്വസിക്കുന്നു താല്പര്യമുള്ള രക്ഷിതാക്കളും വിദ്യാർത്ഥികളും 9895869615 എന്ന നമ്പറിൽ ഞായറാഴ്ച 1 മണിക്ക് മുൻപായി whatsapp ചെയ്യുക.

Exit mobile version