Site icon Ente Koratty

ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

ആലപ്പുഴ: കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി സ്‌കൂളിലെ അദ്ധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്റ റി എഡ്യൂക്കേഷന്‍  കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടു കൂടിയുള്ള പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ഭൂഷണ്‍, സാഹിത്യ വിശാരദ്, രാഷ്ട്രഭാഷ പ്രവീണ്‍, സാഹിത്യാചാര്യ  എന്നിവയും പരിഗണിക്കും.

പട്ടികജാതി മറ്റര്‍ഹ വിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് എഡ്യൂക്കേഷന്‍, അടൂര്‍ പി .ഒ പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കണം ഫോണ്‍ : 8547126028.

Exit mobile version