Site icon Ente Koratty

GT Education,കൊരട്ടിയുടെ ഓൺലൈൻ കരിയർ ഗൈഡൻസ് സെമിനാർ – വേറിട്ട അനുഭവം

കൊരട്ടി : GT Education, കൊരട്ടിയുടെ ആഭിമുഖ്യത്തിൽ G. T. ആന്റണിയുടെയും G. A. തോമസിന്റെയും സ്മരണാർത്ഥം സംഘടിപ്പിച്ച ഓൺലൈൻ കരിയർ ഗൈഡൻസിന്റെ ആദ്യഘട്ടത്തിൽ ഏകദേശം 20 ഓളം പേർ പങ്കെടുത്തു.

ഗൾഫ് രാജ്യങ്ങളിലെ വരെ കൊരട്ടിസ്വദേശികളായ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത സെമിനാർ വളരെ പ്രയോജനപ്രദവും വിജ്ഞാനപ്രദവുമായിരുന്നു എന്നാണ് പങ്കെടുത്തവരുടെ അഭിപ്രായം. സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് പ്ലസ്ടു ഗ്രൂപ്കളെ കുറിച്ചും ഇന്ത്യയിലും വിദേശത്തുമുള്ള തുടർ പഠന കോഴ്സുകളെ കുറിച്ചും തൊഴിൽ സാധ്യത കളെ കുറിച്ചും സെമിനാർ നയിച്ച റെൻസ് തോമസ് വിശദീകരിച്ചു വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്കുള്ള മറുപടിയും അദ്ദേഹം നൽകി. ഇനിയും ഇതുപോലെയുള്ള പ്രയോജനപ്രദമായ സെമിനാറുകൾ സംഘടിപ്പിക്കണമെന്നും രക്ഷിതാക്കളും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു.

Exit mobile version