Site icon Ente Koratty

ഐ.എച്ച്.ആര്‍.ഡി. അപേക്ഷിക്കുവാനുളള അവസാന തീയതി ഒക്ടോബര്‍ 12

ആലപ്പുഴ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മുതല്‍ താഴെ പറയുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുവാനുളള അവസാന തീയതി ഒക്ടോബര്‍ 12.

കോഴ്‌സുകള്‍, യോഗ്യത, എന്ന ക്രമത്തില്‍     

1 പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ.) (2 സെമസ്റ്റര്‍), ബിരുദം    

2 ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ്ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ.) (2 സെമസ്റ്റര്‍), എസ്.എസ്.എല്‍.സി. പാസ്സ്

3 ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ.) (1 സെമസ്റ്റര്‍), +2 

4 സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്.) (1 സെമസ്റ്റര്‍), എസ്.എസ്.എല്‍.സി. 

5 ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ.) (1 സെമസ്റ്റര്‍), പ്ലസ് ടു 

6 അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ.) (1 സെമസ്റ്റര്‍), ഇലക്ട്രോണിക്‌സ് /അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി / ത്രിവത്സര ഡിപ്ലോമ  

7 ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് (ഡി.എല്‍.എസ്സ്.എം) (1 സെമസ്റ്റര്‍), ഡിഗ്രി / ത്രിവത്സര ഡിപ്ലോമ  

8 പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി.) (1 സെമസ്റ്റര്‍);, എ.ടെക്/ബിടെക്/എം.എസ്‌സി 

ഈ കോഴ്‌സുകളില്‍ പഠിക്കുന്ന എസ്.സി./ എസ്.റ്റി. മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫോറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി. വെബ്‌സൈറ്റായ www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷാ ഫാറങ്ങള്‍ രജിസ്‌ട്രേഷന്‍ ഫീസായ രൂപ. 150/ (എസ്.സി./ എസ്.റ്റി. വിഭാഗങ്ങള്‍ക്ക് രൂപ. 100/) ഡി.ഡി. സഹിതം ഒക്ടോബര്‍ 12 ന് വൈകുന്നേരം നാലുമണിക്ക് മുന്‍പായി അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

Exit mobile version