Site icon Ente Koratty

യുജിസി നെറ്റ് മാറ്റിവച്ചു

സെപ്റ്റംബര്‍ 16 മുതല്‍ നടത്താനിരുന്ന യുജിസി നെറ്റ് മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. സെപ്റ്റംബര്‍ 24 മുതലാകും പരീക്ഷകള്‍ നടത്തുമെന്നും എന്‍.ടി.എ വ്യക്തമാക്കി.

നേരത്തെ സെപ്റ്റംബര്‍ 16 മുതല്‍ 25 വരെ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഐ.സി.എ.ആര്‍ പരീക്ഷകളും ഇതേ ദിവസങ്ങളില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റുന്നതെന്ന് എന്‍.ടി.എ അറിയിച്ചു. . ഐ.സി.എ.ആര്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് നെറ്റ് മാറ്റിവച്ചത്.

നേരത്തെ ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ, കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മാറ്റിവയ്ക്കുകയായിരുന്നു. പരീക്ഷയുടെ പുതിയ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും ugcnet.nta.nic.in എന്ന വെബ്‌സൈറ്റില്‍ വൈകാതെ ലഭ്യമാക്കും. അധ്യാപക-ജൂനിയര്‍ റിസേര്‍ച്ച് ഫെലോ യോഗ്യതാ പരീക്ഷയായ നെറ്റ് വര്‍ഷത്തില്‍ രണ്ടുതവണയാണ് നടത്തുന്നത്.

Exit mobile version