രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും സിബിഎസ്ഇ പത്താം ക്ലാസ് ഫലവും ബുധനാഴ്ച പ്രഖ്യാപിക്കും. ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശന നടപടി ആരംഭിക്കുന്ന തീയതിയും പ്ലസ്ടു ഫലത്തിനൊപ്പം പ്രഖ്യാപിക്കും.
രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ബുധനാഴ്ച പകൽ രണ്ടിന് മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും.
തുടർന്ന് www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴിയും സഫലം 2020, പിആർഡി ലൈവ് എന്നീ മൊബൈൽ ആപ്പുകൾ വഴിയും ഫലം ലഭ്യമാകും. ഒന്നാം വർഷ ഹയർ സെക്കൻഡറി (പ്ലസ് വൺ) ഫലം പിന്നീടേ ഉണ്ടാകൂ.
സിബിഎസ്ഇ പത്താം ക്ലാസ് ഫലം cbseresults.nic.in, results.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. 25നകം പ്ലസ് വൺ പ്രവേശന വിജ്ഞാപനം ഉണ്ടായേക്കും.
എസ്എംഎസ് ലഭിക്കാൻ:
റജിസ്റ്റേഡ് മൊബൈൽ നമ്പറിൽ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കണം. ഫോർമാറ്റ്: CBSE10 >സ്പേസ്< റോൾ നമ്പർ >സ്പേസ്< അഡ്മിറ്റ് കാർഡ് ഐഡി.