Site icon Ente Koratty

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 98.82

എസ്എസ്എല്‍സി പരീക്ഷാ ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു.കൊവിഡ് കാലഘട്ടത്തില്‍ തികച്ചും ജനകീയമായി പരീക്ഷ വിജയിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. പരീക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

എസ്എസ്എല്‍സി റഗുലര്‍ വിഭാഗത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ 4,17,101 പേരാണ്. 98.82 ആണ് വിജയശതമാനമെന്നും മന്ത്രി പറഞ്ഞു. എല്ലാ വിഷയത്തില്‍ എ പ്ലസ് നേടിയത് 41,906 വിദ്യാര്‍ത്ഥികളാണ്.

പിആര്‍ഡിയുടെ ആപ്പ് വഴിയും കൈറ്റിന്റെ പ്രത്യേക പോര്‍ട്ടല്‍ വഴിയും ഫലം അറിയാം. സഫലം 2020 മൊബൈല്‍ ആപ്പ് വഴിയും ഫലം അറിയുന്നതിനുള്ള എല്ലാ ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹിയറിംഗ് ഇംപയേഡ് എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും ഇന്നു പ്രസിദ്ധീകരിക്കും.

വെബ്സൈറ്റുകൾ:
www.prd.kerala.gov.in
www.keralapareekshabhavan.in
www.sslcexam.kerala.gov.in
www.results.kite.kerala.gov.in
www.results.kerala.nic.in
www.sietkerala.gov.in
എസ്എസ്എൽസി (എച്ച്ഐ): www.sslchiexam.kerala.gov.in
ടിഎച്ച്എസ്എൽസി (എച്ച്ഐ): www.thslchiexam.kerala.gov.in
ടിഎച്ച്എസ്എൽസി: www.thslcexam.kerala.gov.in
എഎച്ച്എസ്എൽസി: www.ahslcexam.kerala.gov.in

ഫലം ലഭിക്കുന്ന മൊബൈൽ ആപ്പുകൾ:
പിആർഡി ലൈവ്, സഫലം 2020

Exit mobile version