സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 30നും, പ്ലസ് ടു ഫലം ജൂലൈ പത്തിനും പ്രസിദ്ധീകരിക്കും. എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പുറത്ത് വന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്ലസ് ടു ഫലം പ്രസിദ്ധീകരിക്കുക. മൂല്യനിർണയം ഈയാഴ്ച പൂർത്തിയാകുമെന്നാണ് വിവരം. മൂല്യനിര്‍ണയം സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തല്‍ നടത്തി.
നേരത്തെ കോവിഡിനെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ സംഘടിപ്പിച്ചിരുന്നത്. പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ജൂലൈയിൽ തന്നെ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ തുടങ്ങാനാണ് സർക്കാരിന്റെ ശ്രമം. കോവിഡ് വ്യാപനഭീതിയെ തുടര്‍ന്നുള്ള ലോക്ക് ഡൌണില്‍ നിര്‍ത്തിവെച്ച എസ്എസ്എല്‍സി പ്ലസ് ടൂ പരീക്ഷകള്‍ മെയ് 26 മുതലാണ് പുനരാരംഭിച്ചത്. മെയ് 30ന് പരീക്ഷകള്‍ അവസാനിച്ചു. മെയ് 30ന് ശേഷമാണ് സംസ്ഥാനത്ത് മൂല്യനിര്‍ണയം ആരംഭിച്ചത്. കോവിഡിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഓണ്‍ലൈന്‍ മുഖേനയുള്ള ക്ലാസുകളാണ് വിദ്യാര്‍ഥികള്‍ക്ക് നടത്തുന്നത്. സ്കൂളുകളില്‍ പോയുള്ള വിദ്യാഭ്യാസക്രമത്തിന് എന്ന് തുടക്കമാകുമെന്ന കാര്യത്തില്‍ ഇത് വരെ തീരുമാനമായിട്ടില്ല,