ഇന്ത്യയിലെ 60 വയസു തികഞ്ഞ എല്ലാ ജനങ്ങൾക്കും 10,000 രൂപ പ്രതിമാസം പെൻഷൻ നൽകുവാനും രാജ്യത്തെ പ്രായമായ തലമുറയോടുള്ള കരുതലും കാരുണ്യവും പ്രകടമാക്കുന്നതിനായി ‘വൺ ഇന്ത്യ വൺ പെൻഷൻ ‘ ക്യാമ്പയനിൽ അണിചേരുവാൻ, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവിസ് ചിറമേൽ ആഹ്വാനം ചെയ്തു. മറ്റു വിദേശരാജ്യങ്ങളിലെ പോലെ നമ്മുടെ രാജ്യമായ ഭാരതത്തിലും പ്രായമാവർക്ക് പെൻഷൻ നൽകി അവരോടുള്ള കരുതൽ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
വൺ ഇന്ത്യ വൺ പെൻഷൻ പദ്ധതിയിൽ അണി ചേരുക – ഫാ. ഡേവിസ് ചിറമേൽ
