ജൂൺ 3 – ലോകസൈക്കിൾ ദിനം. സൈക്കിൾ ഒരു കാലഘട്ടത്തിന്റെ സന്തതസഹചാരിയായിരുന്നു. പിന്നീടു നമ്മൾ വളർന്നപ്പോൾ പെട്രോളിൽ ഓടുന്ന കാറും ബൈക്കും നമ്മുടെ ഉറ്റ സുഹൃത്തുക്കളായി. പാവം സൈക്കിളിനെ നമ്മൾ മറുന്നു. എന്നാൽ ഒരു ഇന്ധനചെലവും ഇല്ലാതെ നിർദിഷ്ട സ്ഥലങ്ങളിൽ എത്തിചേരുവാൻ സൈക്കിൾ നമ്മെ എത്രമാത്രം സഹായിച്ചിരുന്നു. കൂടാതെ, ഒരു നല്ല വ്യായാമവും. പ്രകൃതിക്കു ഒരു മലിനീകരണവും ഇല്ലാതെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുവാൻ സൈക്കിൾ വഹിച്ച പങ്കു ചെറുതല്ല. കൂടാതെ നല്ല മാനസിക ഉല്ലാസവും സൈക്കിൾ പ്രദാനം ചെയ്തിരുന്നു.
എറണാകുളത്തു നിന്നും കൊരട്ടിവരെ സൈക്കിൾ ചവിട്ടിയ കഥ എൻറെ അപ്പൂപ്പൻ (G.T.ആന്റണി ) പറഞ്ഞതെല്ലാം ഇന്നു വീണ്ടുമോർത്തു. ഞാനും എൻറെ അപ്പച്ചനും സൈക്കിളിന്റെ വലിയ ആരാധകരയായിരുന്നു. പക്ഷേ സമയലാഭത്തിനായി പലപ്പോഴും ബൈക്കിനെ ആശ്രയിച്ചു. എന്നാൽ ഈ കോവിഡ് കാലഘട്ടം തുടങ്ങിയത് മുതൽ ഞാൻ എൻറെ ആ പഴയ സുഹൃത്തുമായി വീണ്ടും ചങ്ങാത്തത്തിലായി. അപ്പച്ചൻ ഉപയോഗിച്ചു ആ സൈക്കിളിൽ മോളെയും മുൻപിൽ ഇരുത്തി പോകുമ്പോൾ അപ്പച്ചൻ മരിച്ചിട്ടില്ല എന്ന ഒരു തോന്നൽ.
ലോകസൈക്കിൾ ദിനത്തിൽ നമ്മുടെ ആ പഴയ ചങ്ങാതിയുമായി വീണ്ടും ഒരു സവാരിക്ക് പോയല്ലോ?