Site icon Ente Koratty

വൈദ്യഭൂഷണം രാഘവന്‍ തിരുമുല്‍പ്പാട്- നൂറാം ജന്മവാര്‍ഷികം

ഡേവീസ് വല്ലൂരാന്‍, തിരുമുടിക്കുന്ന്

ചാലക്കുടിയുടെ സാംസ്കാരിക, സാമൂഹിക മണ്ഡലങ്ങളില്‍ നിറസാന്നിദ്ധ്യമായി തിളങ്ങിനിന്നിരുന്ന ആയുര്‍വേദ ആചാര്യനും, ചികിത്സകനും, പ്രബന്ധകാരനും പണ്ഡിതനുമായിരുന്നു ശ്രീ വൈദ്യരത്നം രാഘവന്‍ തിരുമുല്‍പ്പാട്. അദ്ദേഹം തൃശൂര്‍ ജില്ലയില്‍, ചാലക്കുടിയില്‍, സ്രാമ്പിക്കല്‍ മഠത്തില്‍ നാരായണയ്യരുടേയും ലക്ഷ്മിക്കുട്ടി നമ്പിഷ്ഠാരിയുടേയും മകനായി 1920ല്‍ ജനിച്ചു. വിദ്യാഭ്യാസകാലത്തുതന്നെ സംസ്കൃതവ്യാകരണം, തര്‍ക്കം, ജ്യോതിഷം തുടങ്ങിയവ പഠിച്ചു. റെയില്‍വേയില്‍ ക്ലര്‍ക്കായി ജോലി നോക്കിയകാലത്ത് ആയുര്‍വേദത്തില്‍ താല്പരൃം തോന്നുകയും ` വൈദ്യഭൂഷണം ‘ പരീക്ഷ പാസ്സാവുകയും ചെയ്തു. ആയുര്‍വേദ ചികിത്സാ രംഗത്ത് പ്രഗത്ഭനായ അദ്ദേഹം നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് . ഭാരൃ- വിശാലാക്ഷിതമ്പുരാട്ടി. അഞ്ച് മക്കള്‍. 

ലളിതജീവിതത്തിന്റെ ഉത്തമ മാതൃകയായിരുന്നു ശ്രീ രാഘവന്‍ തിരുമുല്‍പ്പാട്. ആയുര്‍വേദ ഭീഷ്മാചാരൃ, ദേശീയ ആയുര്‍വേദ അക്കാഡമി ഫെല്ലൊഷിപ്പ്, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, അക്ഷയ പുരസ്കാരം, ശാസ്ത്ര സാഹിത്യ അവാര്‍ഡ്, തപസ്യ പുരസ്കാരം, വിദ്യാവാചാസ്പതി, ഭിഷഗ് പരമാചാരൃ,  എസ്. ടി. ഇ.സി. പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തൊണ്ണൂറാം വയസ്സില്‍ 2010 നവംബര്‍ 21ന് വൈദ്യരത്നം ശ്രീ രാഘവന്‍ തിരുമുല്‍പ്പാട് അന്തരിച്ചു. മരണാനന്തര ബഹുമതിയായി ` പത്മഭൂഷണ്‍ ‘ ബഹുമതി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ആ ബഹുമുഖ പ്രതിഭയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

366

Exit mobile version