അന്നമടപാലം വന്നിട്ട് ഇപ്പോൾ ഏകദേശം 15 വർഷങ്ങളായി. അതിനു മുൻപ് പുള്ളിക്കകടവിൽ നിന്നും ഫെറിയിലോ,വഞ്ചിയിലോ ആണ് പുഴ കടന്ന് അന്നമനടയിൽ എത്തിയിരുന്നത്.
വഞ്ചിയിലും ഫെറിയിലും എത്രയോ പ്രാവശ്യം ഞാൻ കടത്തു കടന്നു അന്നമനടയിൽ എത്തിയിട്ടുണ്ട്. ജീവിതത്തിൽ ആദ്യമായി വഞ്ചിയിൽ കയറുന്നതും പുള്ളിക്കകടവ് കടവിൽ നിന്നാണ്. ചെരുപ്പും ഊരി, പുളിക്കടവിന്റെ മണൽ പരപ്പിലൂടെ നടക്കുമ്പോൾ മണൽതരികളുടെ ഇക്കിളികൊഞ്ചലുകൾ. പുഴയിലെ വെള്ളത്തെ തഴുകി വഞ്ചിയിൽ കയറി, എല്ലാരും ഒരുമിച്ചുള്ള വഞ്ചിയാത്രയുടെ മധുരസ്മരണകളാണ് ഈ വീഡിയോ എടുത്തപ്പോൾ മനസിലേക്ക് ഓടിഎത്തിയത്.
വഞ്ചി മുന്നോട്ടു നീങ്ങുമ്പോൾ പുഴയുടെ ഓളപരപ്പിൽ കൈ കൊണ്ടു തഴുകിയതും മനോഹരമായ പുഴയുടെ തീരങ്ങളെ തഴുകിയെത്തുന്ന കുളിർകാറ്റും കുട്ടികാലത്തിന്റെ സുഖമുള്ള ഓർമ്മകളിലേക്കു കൂട്ടികൊണ്ടു പോകുന്നു.