Site icon Ente Koratty

പുൽവാമയിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഒരു സുരക്ഷാ സൈനികനും രണ്ട് ഭീകരരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പുൽവാമയിലെ ബാൻസു മേഖലയിലാണ് ഇന്ന് പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. രണ്ട് ഭീകരൻ കൊല്ലപ്പെട്ട വിവരം കശ്മീർ സോൺ ഐജി വിജയ് കുമാർ ആണ് വ്യക്തമാക്കിയത്. ആയുധങ്ങളും സ്ഥലത്ത് കണ്ടെത്തി. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം.

ഗുരുതരമായി പരുക്കേറ്റ സിആർപിഎഫ് ഹെഡ്‌കോൺസ്റ്റബിളാണ് മരിച്ചത്. വെടിവയ്പ്പിലാണ് ഇദ്ദേഹത്തിന് പരുക്കേറ്റത്. മരിച്ച തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് സേനകളുടെ സംയുക്തമായ തെരച്ചിൽ തുടരുകയാണ്.

FacebookTwitterWhatsAppLinkedInShare
Exit mobile version