Site icon Ente Koratty

സൈന്യത്തിന് 500 കോടി രൂപവരെയുള്ള ആയുധങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി

സൈന്യത്തിന് 500 കോടി രൂപവരെയുള്ള ആയുധങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി.
ചൈനയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങൾക്ക് തിരിച്ചടി നൽകാൻ സജ്ജരായിരിക്കാൻ സേനാമേധാവിമാർക്ക് പ്രതിരോധമന്ത്രി നിർദേശം നൽകിയതിന് ശേഷമാണ് സേനയുടെ അടിയന്തിര ആവശ്യങ്ങൾ മുൻനിർത്തി ആയുധങ്ങൾ വാങ്ങാനുള്ള അനുമതി സൈന്യത്തിനു നൽകിയത്.

റിക്ക് ഉച്ചകോടിയ്ക്ക് റഷ്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്നോടിയായി സൈനിക മേധാവികളുമായി നടത്തിയ ചർച്ചയിലാണ് ചൈനയുടെ നീക്കങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കാനും പ്രകോപനമുണ്ടായാൽ തിരിച്ചടി നൽകാനുള്ള നിർദേശവും നൽകിയത്. ഇതനുസരിച്ച് 500 കോടിയുടെ ആയുധ ഇടപടുകൾക്കുള്ള അനുമതിയും സർക്കാർ സൈന്യത്തിന് അനുവദിച്ചു.

ലഡാക്കിലെ ഇന്ത്യ- ചൈന സംഘർഷത്തിൽ ഇന്ത്യയ്ക്ക് 20 സൈനികരെയാണ് നഷ്ടമായത്.
അതേസമയം, ചൈനയുടെ ഭാഗത്ത് നിന്നുള്ള ആൾനാശത്തെക്കുറിച്ചോ പരുക്കുപറ്റിയവരുടെ എണ്ണത്തെക്കുറിച്ചോ ഔദ്യോഗികമായുള്ള ഒരു റിപ്പോർട്ടുകളും പുറത്ത് വന്നിട്ടില്ല.

മാത്രമല്ല, കിഴക്കൻ ലഡാക്കിൽ 45,000 സേനാംഗങ്ങളെയാണ് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്. ഗൽവാൻ താഴ്‌വരയിൽ ചൈന ഉയർത്തിയ അവകാശവാദം പിൻവലിക്കുംവരെ സൈനിക നീക്കങ്ങൾ തുടരാനാണ് ഇന്ത്യയുടെ തീരുമാനം.

Exit mobile version