Site icon Ente Koratty

ഗാല്‍വന്‍ താഴ്‌വര തങ്ങളുടേതെന്ന് ആവര്‍ത്തിച്ച് ചൈന; ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ തയ്യാറെന്ന് എയർ ഫോഴ്സ് ചീഫ് മാർഷൽ ആർ കെ എസ് ബഡൗരിയ

എത് സാഹര്യവും നേരിടാൻ എയർ ഫോഴ്സ് തയ്യാറാണെന്ന് ചീഫ് മാർഷൽ ആർ കെ എസ് ബഡൗരിയ. ഇന്ത്യ – ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിന് സമീപമുള്ള എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നടന്ന സംയുക്ത ബിരുദ പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍പോലും ഇന്ത്യന്‍ സൈനികര്‍ നടത്തിയ ധീരമായ പോരാട്ടം ഇന്ത്യയുടെ പരമാധികാരം എന്തു വിലകൊടുത്തും സംരക്ഷിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്‍റെ ഉദാഹരണമാണ്. സമാധാനം ഉറപ്പു വരുത്താനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും ഏത് ആകസ്മിക സാഹചര്യങ്ങളെയും നേരിടാന്‍ തയ്യാറാണെന്നും ബഡൗരിയ വ്യക്തമാക്കി.

ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ലഡാക്കിലെ, ലേ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സംയുക്തസേന മേധാവി ബിപിന്‍ റാവത്തുമായും കരസേന മേധാവി എം.എം. നരവണെയുമായുമുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ബഡൗരിയ ലേയിലെയും ശ്രീനഗറിലെയും വ്യോമസേനാകേന്ദ്രങ്ങളിലെത്തിയത്. സേനയുടെ പോര്‍വിമാനങ്ങള്‍ അതിജാഗ്രതയോടെ നില്‍ക്കവേ, സന്നാഹങ്ങള്‍ വിലയിരുത്താനാണ് അദ്ദേഹം മുന്‍കൂട്ടി നിശ്ചയിക്കാതെ എത്തിയത്.

അതിനിടെ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വര പൂര്‍ണമായും തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈന രംഗത്തെത്തി. ഇരുരാജ്യങ്ങളുടെയും പടിഞ്ഞാറൻ അതിർത്തിയിൽ നിയന്ത്രണ രേഖയുടെ ചൈനീസ് പക്ഷത്താണ് ഗാൽവാൻ താഴ്‍വര. ചൈനയുടെ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വീണ്ടും ആവർത്തിച്ച് രംഗത്തെത്തിയത്.

Exit mobile version