Site icon Ente Koratty

ജമ്മുകശ്മീരില്‍ 2 ഓപ്പറേഷനുകളിലായി 6 ഭീകരരെ സൈന്യം വധിച്ചു

സേനയും പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്

ജമ്മുകശ്മീരിൽ 2 ഓപ്പറേഷനുകളിലായി 6 ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ 4 ഭീകരരെയും പാന്‍പോറില്‍ നടന്ന ഏറ്റുമുട്ടലില്‍ 2 ഭീകരരെയുമാണ് സൈന്യം വധിച്ചത്. സേനയും പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.

അതേസമയം ഇന്ത്യ- ചൈന സൈനിക ചർച്ചകൾ ഇന്നും തുടരും.ഗാൽവാൻ അതിർത്തിയിൽ വെച്ചാണ് ഇരുസേനയുടെയും മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തുക. അതേസമയം ചൈന തടഞ്ഞുവെച്ച 10 ഇന്ത്യന്‍ സൈനികരെ വിട്ടയച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തില്‍ സൈനികരെ കാണാതായിട്ടില്ലെന്നായിരുന്നു സൈന്യം പറഞ്ഞിരുന്നത്. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും.

Exit mobile version