Site icon Ente Koratty

സംഭരണകേന്ദ്രങ്ങളിൽ നിന്ന് ആയുധ നീക്കം തുടങ്ങി; സന്നാഹങ്ങൾ ശക്തമാക്കാൻ ഇന്ത്യൻ സൈന്യം

ഇന്ത്യ -ചൈന സംഘർഷം രൂക്ഷമാകുന്നതിനിടെ അതിർത്തിയിൽ സന്നാഹങ്ങൾ ശക്തമാക്കാനൊരുങ്ങി ഇന്ത്യ. സംഭരണകേന്ദ്രങ്ങളിൽ നിന്ന് ആയുധ നീക്കം ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. അതേസമയം, നയതന്ത്രതലത്തിൽ ഇന്ത്യ ചർച്ചകൾ സജീവമാക്കി പ്രശ്‌നം പരിഹരിക്കാനുളള നീക്കവും തുടരുകയാണ്.

ജൂൺ 19ന് അതിർത്തി പ്രശ്‌നം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ അതിർത്തി പ്രശ്‌നം അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും.

ഇന്നലെയുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. സംഘർഷം ഉണ്ടായത് ഗാൽവൻ താഴ് വരയിൽവച്ചായിരുന്നെന്നും കരസേന പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു. സംഘർഷത്തിൽ ചൈനയുടെ കമാൻഡിംഗ് ഓഫിസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദേശിയ വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചൈനയിൽ നിന്ന് 43 സൈനികർക്ക് ജീവൻ നഷ്ടമായെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നുരുന്നുവെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. നിലവിൽ കമാൻഡിംഗ് ഓഫിസർ കൊല്ലപ്പെട്ടുവെന്ന വാർത്ത സൂചിപ്പിക്കുന്നത് ചൈനയുടെ ഭാഗത്തുണ്ടായ വലിയ ആൾനാശമാണെന്നാണ് നിഗമനം.

Exit mobile version