ഗല്‍വാന്‍ അതിര്‍ത്തിയില്‍ നിന്നും ചൈനീസ് സൈന്യം പിന്മാറുന്നു. ചൈനീസ് സൈന്യം രണ്ട് കിലോമീറ്ററോളം പിന്മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളും നടത്തിയ കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഗല്‍വാനില്‍ നിന്ന് പിന്മാറാന് ധാരണയായിരുന്നു.
ലെഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ്, ചൈനീസ് മേജർ ജനറൽ ലിയു ലിനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഘട്ടംഘട്ടമായി നിയന്ത്രണ രേഖയിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ എത്തിയത്. ജൂൺ 6, 22, 30 തിയ്യതികളിൽ ഇരു സൈനിക ഉദ്യോഗസ്ഥരും ചർച്ചകൾ നടത്തി. ഗൽവാൻ മേഖലയിൽ സംഘർഷാവസ്ഥക്ക് അയവ് വരുത്താൻ സൈനികരുടെ പിന്മാറ്റം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ചൈന അതി൪ത്തിയിൽ ഇന്ത്യ സൈനിക വിന്യാസം ശക്തിപ്പെടുത്തിയിരുന്നു. വ്യോമസേനയുടെ മുൻനിര വിഭാഗം നിരീക്ഷണ പറക്കൽ വ൪ധിപ്പിച്ചു. ഏത് തരം സൈനിക നടപടിക്കും സമ്പൂ൪ണ സജ്ജമാണ് സേനയെന്ന് വ്യോമസേന വിങ് കമാണ്ട൪ പറയുകയുണ്ടായി.