Site icon Ente Koratty

ലോകത്ത് ശാന്തിയും സമാധാനവും ഉറപ്പാക്കുകയെന്ന കർത്തവ്യം ഇന്ത്യയ്ക്കുണ്ടെന്ന് പ്രധനമന്ത്രി

ലോകത്ത് ശാന്തിയും സമാധാനവും ഉറപ്പാക്കുകയെന്ന കർത്തവ്യം ഇന്ത്യയ്ക്കുണ്ടെന്ന് പ്രധനമന്ത്രി നരേന്ദ്രമോദി. ബുദ്ധസന്ദേശങ്ങൾ ഇക്കാലത്ത് വലിയ പ്രാധാന്യം ഉണ്ടെന്നും ലോക സമാധാനത്തിന് ഇന്ത്യയുടെ പങ്ക് അനിവാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബുദ്ധ പൂർണിമ ദിന സന്ദേശത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

പൗരന്മാരെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തുകൊണ്ട് മാനവികതയെ സേവിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപെടുത്തണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ക്ഷീണിക്കുമ്പോൾ നിർത്തുന്നത് ഒന്നിനും പരിഹാരമല്ല, സേവന മനോഭാവത്തോട് കൂടിയാണ് ഇന്ത്യ കർമ്മപഥത്തിൽ മുന്നോട്ട് പോകും എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യുവാക്കൾ ബുദ്ധസന്ദേശം ജീവിതത്തിൽ പകർത്തണം. കൊവിഡിനെതിരെ ഒറ്റകെട്ടായി പോരാടി പ്രതിസന്ധിയെ മറികടക്കുമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ലോകത്ത് ബുദ്ധ പൂർണിമ ആഘോഷങ്ങളും ചടങ്ങുകളും വെർച്ച്വലായാണ് നടന്നത്, ഓൺലൈനിലൂടെയുള്ള ഈ ആഘോഷങ്ങൾ പുതിയ അനുഭവമണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Exit mobile version