ഒരുമാസത്തിനിടെ കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ 67 പേർക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയവരിൽ കോവിഡ് സ്ഥിരീകരിക്കുന്നത് കൂടുന്നു. ഞായറാഴ്ച കേരളത്തിൽ നിന്ന് തമിഴ്നാട് എത്തിയ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് ദിവസത്തിനിടെ 46 പേർ ഇതേ രീതിയിൽ തമിഴ്നാട്ടിൽ രോഗബാധിതരായി.
മെയ് 19മുതലാണ് റെയിൽവെ സ്റ്റേഷനുകളിലും ബസ്സ്റ്റാന്റുകളിലും തമിഴ്നാട് കോവിഡ് പരിശോധന തുടങ്ങിയത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. ഒരുമാസത്തിനിടെ കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ 67 പേർക്ക് രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവർ കേരളത്തിൽ എവിടെനിന്ന് എത്തിയവരാണെന്ന വിവരം കൈമാറാൻ തമിഴ്നാടിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സാമൂഹ്യസുരക്ഷ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോക്ടർ മുഹമ്മദ് അഷീൽ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന എല്ലാവരെയും ഇപ്പോൾ പരിശോധനയ്ക്ക് ശേഷമാണ് തമിഴനാട് ക്വറന്റീനിൽ അയക്കുന്നത്.കർണാകയിലും കേരളത്തിൽ നിന്ന് എത്തിയ 15 പേർക്ക് രോഗം സ്ഥിരീകിരിച്ചിരുന്നു