Site icon Ente Koratty

ദേവാലയങ്ങൾ ആരാധനക്കായി തുറക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത

സീറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികൾ ജൂൺ 30വരെ ആരാധനക്കായി തുറക്കരുതെന്ന് ഫേറോന വികാരിമാരുടെ യോഗത്തിൽ ആവശ്യമുയർന്നിരുന്നു. അതിരൂപത പരിധിയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്താണ് ഇത്തരം ഒരാവശ്യം ഉയർന്നുവന്നത്.

ആലോചനസമിതി അംഗങ്ങളും ഫേറോന വികാരിമാരും മുന്നോട്ടുവെച്ച ആവശ്യം സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അംഗീകരിച്ചതോടെയാണ് ജൂൺ 30 വരെ ദേവാലയങ്ങൾ ആരാധനക്കായി തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

വിവാഹം, മാമോദിസ, മനസമ്മതം, മരണാനന്തര ചടങ്ങുകൾ എന്നിവ നടത്തും. വിവാഹത്തിന് സർക്കാർ നിർദേശ പ്രകാരമുള്ള 50 പേർക്കും മറ്റ് ചടങ്ങുകൾക്ക് ഇരുപത് പേർക്കും പങ്കെടുക്കാം. ദേവാലയങ്ങൾ വ്യക്തിപരമായ പ്രാർത്ഥനകൾക്കായി തുറന്നിടാവുന്നതാണെന്നും ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ അറിയിച്ചു.

Exit mobile version