Site icon Ente Koratty

1500 പ്രവാസി ജീവനക്കാരെ പിരിച്ചുവിടുമെന്ന് കുവൈത്ത് എയര്‍വേയ്സ്

കുവൈത്ത്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധികളെ തുടര്‍ന്ന് 1500 പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് എയര്‍വേയ്സ്.

കുവൈത്ത് എയര്‍വെയ്സിലെ എല്ലാ വിഭാഗത്തിലെ പ്രവാസി ജീവനക്കാരെയും പിരിച്ചുവിടുമെന്നും ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനം രണ്ടാഴ്ചക്കകം ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 6925 ഓളം ജീവനക്കാരാണ് കുവൈത്തിലെ നഷ്ടത്തിലായ വിമാനക്കമ്പനിയില്‍ ജോലി ചെയ്യുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കുവൈത്ത് എയര്‍വേയ്സ് നിര്‍ബന്ധിതരായത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കുവൈത്തിലെ സ്വകാര്യ കമ്പനികൾ നൂറുകണക്കിന് ജീവനക്കാരെ പുറത്താക്കിയിട്ടുണ്ട്. എന്നാൽ അത്തരം നടപടി സ്വീകരിക്കുന്ന കുവൈത്തിലെ ആദ്യ സർക്കാർ ഏജൻസിയാണ് കുവൈറ്റ് എയർവെയ്സ്. ലോകത്ത് പല രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.

Exit mobile version