കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ അടക്കം കര്‍ശന നിബന്ധനകള്‍ നിലനില്‍ക്കെ ആളും ആരവവും ഇല്ലാതെ തൃശൂര്‍ പൂരം കൊടിയേറി. ആദ്യമായിട്ടാണ് ചരിത്ര പ്രസിദ്ധമായ പൂരം ചടങ്ങ് മാത്രമായി ചുരുക്കുന്നത്.
തൃശൂര്‍ പൂരം പൂര്‍ണമായി ഉപേക്ഷിച്ചെങ്കിലും പാറമേക്കാവിലും തിരുവമ്പാടിയിലും ചടങ്ങ് മാത്രമായാണ് കൊടിയേറ്റം നടത്തിയത്. പതിനൊന്നരക്കും 12 നും ഇടയിലായിരുന്നു കൊടിയേറ്റ ചടങ്ങുകള്‍. ആദ്യം കൊടിയേറ്റം നടന്നത് തിരുവമ്പാടിയിലാണ്. ആദ്യം ഭൂമിപൂജ നടന്നു. അതിന് ശേഷം പൂജിച്ച കൊടികൂറ നേരത്തെ തയ്യാറാക്കിയ കൊടിമരത്തില്‍ കയറ്റി. 5 പേര് മാത്രമേ അകത്ത് ഉണ്ടായിരുന്നുള്ളൂ.
പാറമേക്കാവിലും ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ദേശക്കാരോട് ക്ഷേത്രത്തിലേക്ക് വരരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പുറത്ത് പൊലിസിന്റെ കര്‍ശന നിരീക്ഷണവും ഉണ്ടായിരുന്നു. ഇതാദ്യമായാണ് ആളും ആരവുമില്ലാതെ തൃശൂര്‍ പൂരം കൊടിയേറ്റം നടക്കുന്നത്. പൂരദിവസമായ മെയ് രണ്ടിനും ക്ഷേത്രത്തിനകത്തെ ചടങ്ങുകള്‍ മാത്രമെ ഉണ്ടാകു എന്ന് അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
എന്റെ കൊരട്ടിയുടെ സുഹൃത്തുക്കൾക്കായി 2019 തൃശൂർ പൂരത്തിന്റെ വീഡിയോ താഴെ കൊടുക്കുന്നു…