Site icon Ente Koratty

തിരുവനന്തപുരത്തുനിന്ന്​ പ്രത്യേക മെഡിക്കൽ സംഘം കാസർകോ​ട്ടേക്ക്​

തിരുവനന്തപുരം: കോവിഡ് ആശുപത്രി യാഥാർഥ്യമാക്കാനും ജില്ലക്ക്​ സഹായം നൽകാനും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന്​ 25 അംഗ സംഘം കാസർകോ​ട്ടേക്ക്​ തിരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ്​ ഡെപ്യൂട്ടി സൂപ്രണ്ട്​ എസ്​. സന്തോഷ്​ കുമാറി​​​െൻറ നേതൃത്വത്തിൽ 10 ഡോക്​ടർമാരും 10 നഴ്​സുമാരും അഞ്ച്​ നഴ്​സിങ്​ അസിസ്​റ്റൻറുമാരുമാണ്​ സംഘത്തിലുള്ളത്​. 

സംഘത്തെ യാത്രയാക്കാൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറും സ്ഥലത്തു എത്തിയിരുന്നു. സ്വയം സന്നദനയാണ് ഈ ടീമിലെ ഡോക്ടറുമാരും നഴ്സുമാരും മുന്നോട്ടു വന്നതെന്ന് മന്ത്രി അറിയിച്ചു. അവരുടെ ഈ നല്ല മനസിന് അവർക്കു നന്ദി അറിയിക്കുന്നുവെന്നു മന്ത്രി പറഞ്ഞു,

കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനും രോഗികളെ ചികിത്സിക്കുന്നതിനുമാണ്​ സംഘം കാസർ​േകാ​ട്ടേക്ക്​ എത്തുന്നത്​. ഞായറാഴ്​ച രാവിലെ ഒമ്പത്​ മണിക്ക് യാത്ര സെക്രട്ടറിയേറ്റിന് മുമ്പില്‍ നിന്നും സംഘം യാത്രയയച്ചു. 

കാസർകോഡ് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നാലുദിവസം കൊണ്ട് കാസർകോഡ് കോവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു. 

Exit mobile version