തിരുവനന്തപുരം: കോവിഡ് ആശുപത്രി യാഥാർഥ്യമാക്കാനും ജില്ലക്ക് സഹായം നൽകാനും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് 25 അംഗ സംഘം കാസർകോട്ടേക്ക് തിരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ്. സന്തോഷ് കുമാറിെൻറ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നഴ്സുമാരും അഞ്ച് നഴ്സിങ് അസിസ്റ്റൻറുമാരുമാണ് സംഘത്തിലുള്ളത്.
സംഘത്തെ യാത്രയാക്കാൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറും സ്ഥലത്തു എത്തിയിരുന്നു. സ്വയം സന്നദനയാണ് ഈ ടീമിലെ ഡോക്ടറുമാരും നഴ്സുമാരും മുന്നോട്ടു വന്നതെന്ന് മന്ത്രി അറിയിച്ചു. അവരുടെ ഈ നല്ല മനസിന് അവർക്കു നന്ദി അറിയിക്കുന്നുവെന്നു മന്ത്രി പറഞ്ഞു,
കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനും രോഗികളെ ചികിത്സിക്കുന്നതിനുമാണ് സംഘം കാസർേകാട്ടേക്ക് എത്തുന്നത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് യാത്ര സെക്രട്ടറിയേറ്റിന് മുമ്പില്‍ നിന്നും സംഘം യാത്രയയച്ചു.
കാസർകോഡ് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നാലുദിവസം കൊണ്ട് കാസർകോഡ് കോവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു.