Site icon Ente Koratty

ഡൽഹി കാൻസർ ആശുപത്രിയിലെ രണ്ടു നഴ്​സുമാർക്ക് കൂടി​ കോവിഡ്​ 19 സ്​ഥിരീകരിച്ചു

ന്യുഡൽഹി: ഡൽഹി കാൻസർ ആശുപത്രിയിലെ രണ്ടു നഴ്​സുമാർക്ക് കൂടി​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. നേരത്തേ ഇവിടുത്തെ ഒരു ഡോക്​ടർക്കും അദ്ദേഹത്തേടൊപ്പം ജോലി ചെയ്​തിരുന്ന നാല്​ നഴ്​സുമാർക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. മാർച്ച്​ 31നാണ്​​ ഡോക്​ടർക്ക്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചത്​. ഡോക്​ടർക്ക്​ കോവിഡ്​ കണ്ടെത്തിയതിനെ തുടർന്ന്​ ഏപ്രിൽ ഒന്നിന്​ ആശുപത്രി അണുവിമുക്തമാക്കുന്നതിനായി അടച്ചിട്ടിരുന്നു.

ഡൽഹിയിൽ കോവിഡ്​ വ്യാപന ഭീതിയെ തുടർന്ന്​ ആർ.കെ. പുരം ചേരി അടച്ചു​. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ രാജ്യത്ത്​ 302 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. എയിംസിലെ ട്രോമ സ​െൻററിലെ ശുചീകരണ തൊഴിലാളിക്ക്​ കോവിഡ്​ ബാധ കണ്ടെത്തിയതിനെ തുടർന്നാണ്​ നടപടി. ശനിയാഴ്​ച 59 പേർക്ക്​ കൂടി​ ഡൽഹിയിൽ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​​. ഇതോടെ ഡൽഹിയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 445 ആയി. ഇതിൽ 301 പേരും നിസാമുദ്ദീനിൽ നടന്ന തബ്​ലീഗ്​ സംഗമത്തിൽ പ​ങ്കെടുത്തവരാണ്​.

നേ​രത്തേ മൊഹല്ല ക്ലിനിക്കിലെ രണ്ട​​ു ഡോക്​ടർമാർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിരുന്നു. ഗൾഫിൽ നിന്ന്​ മടങ്ങിയെത്തിയ വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതോടെയാണ്​ ഒരു ഡോക്​ടർക്ക്​ കോവിഡ്​ പിടി​െപട്ടത്​​. ഇയാളുടെ ഭാര്യക്കും മകൾക്കും കോവിഡ്​ ബാധ കണ്ടെത്തി. മ​റ്റൊരു ഡോക്​ടർക്ക്​ രോഗം ബാധിച്ചത്​ എവിടെനിന്നാണെന്ന്​ വ്യക്തമല്ല.

Exit mobile version