Site icon Ente Koratty

കോവിഡ്​ ബോധവൽക്കരണത്തിന്​ ‘കൊറോണ ഹെൽമറ്റ്​’

ഹൈദരാബാദ്​: കോവിഡ്​ 19 പടരുന്ന സാഹചര്യത്തിൽ റോഡിലിറങ്ങുന്നവരെ ബോധവത്​കരിക്കുന്നതിനായി ‘​കൊറോണ വൈറസ്​’ ​െഹൽമറ്റ്​ ധരിച്ച്​ ഹൈദരാബാദ്​ ട്രാഫിക്​ പൊലീസ്​.

പൊലീസുകാർ കൊറോണ വൈറസിൻെറ ആകൃതിയിലുള്ള ഹെൽമറ്റ്​ ധരിച്ച്​ ബൈക്കുകളിൽ ബോധവൽക്കരണ കുറിപ്പുകളുമായി ഇറങ്ങിയത്​ വേറിട്ട പ്രതിരോധ പ്രവർത്തനമായി. ജനങ്ങളെ രോഗം പടരുന്നതിനെക്കുറിച്ച്​ ബോധവാൻമാരാക്കുന്നതിനും വീട്ടിലിരിക്കുന്നതിൻെറ പ്രാധാന്യം മനസിലാക്കിക്കുന്നതിനുമാണ്​ ഇത്തരത്തിൽ ‘കൊറോണ ഹെൽമറ്റ്​’ ധരിച്ച്​ പുറത്തിറങ്ങിയതെന്ന്​ അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം ബംഗളൂരു​ ട്രാഫിക്​ പൊലീസ്​ റോഡിൽ കൊറോണ വൈറസിൻെറ ചിത്രം വരച്ച്​ ‘നിങ്ങൾ റോഡിലിറങ്ങിയാൽ ഞങ്ങൾ വീട്ടിലെത്തും’ എന്ന വരിയെഴുതിയത്​ ശ്രദ്ധയാകർഷിച്ചിരുന്നു.

ഇന്ത്യയിൽ ലോക്കഡോൺ പ്രഖ്യാപിച്ചു 10 ദിവസം കഴിഞ്ഞിട്ടും ജനങ്ങൾ അനാവശ്യമായി വീടുകളിൽ നിന്നും ഇറങ്ങുന്നത് സർക്കാരുകളെ പ്രേതിരോധത്തിലാക്കിയിരിക്കുകയാ. ഈ ഒരു പ്രേവണത രോഗം ഇന്ത്യയിൽ ഇനിയും മൂർച്ഛിക്കാനേ ഉപകരിക്കു.

ഈ 21 ദിവസത്തെ ലോക്കഡോൺ ഇന്ത്യയിൽ ഇനിയും നീട്ടുമെന്നാണ് കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന സൂചന. ലോക്കഡോൺ ഒഴിവാകുകയാണെങ്കിൽ അത് ഘട്ടം ഘട്ടമായേ ഉണ്ടാകുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Exit mobile version