Site icon Ente Koratty

ലോക്ക്ഡൗണ്‍ കാലത്ത് പിറന്ന ഇരട്ടകുട്ടികള്‍ക്ക് പേര് ‘കൊറാേണ, കൊവിഡ്’

റായ്പൂര്‍: തങ്ങള്‍ക്ക് ജനിച്ച ഇരട്ടകുട്ടികള്‍ക്ക് ആഗോള തലത്തില്‍ പ്രചരിക്കുന്ന മഹാമാരിയുടെ പേര് നല്‍കി ദമ്പതികള്‍. ചത്തീസ്ഗഢിലെ ദമ്പതികളാണ് മക്കള്‍ക്ക് കൊറോണ, കൊവിഡ് എന്നീ പേരുകള്‍ നല്‍കിയിരിക്കുന്നത്.

ഈ രണ്ട് വാക്കുകളും മറ്റുള്ളവരുടെ മനസില്‍ ഭയമുണ്ടാക്കുന്നതാണെങ്കില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനിച്ച കുട്ടികള്‍ക്ക് കഷ്ടപ്പാടുകള്‍ക്കിടയിലെ വിജയം എന്ന കരുതിയാണ് കൊറോണ, കൊവിഡ് എന്ന് പേരിട്ടിരിക്കുന്നത്. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് ഇവര്‍ക്ക് ജനിച്ചത്.

ലോക്ക്ഡൗണ്‍ സമയത്ത് അവര്‍ അനുഭവിച്ച എല്ലാ കഷ്ടപ്പാടുകളേയും കുട്ടികളുടെ പേരുകള്‍ ഓര്‍മ്മിപ്പിക്കുമെന്ന് ദമ്പതികള്‍ പറയുന്നു. റായ്പൂരിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ മാര്‍ച്ച് 26നും 27 നും ഇടയിലുള്ള രാത്രിയിലാണ് ഇരുവരും ജനിച്ചത്.

നിരവധി പ്രതിസന്ധികള്‍ക്ക് ശേഷമാണ് തന്റെ പ്രസവം നടന്നതെന്നും അതിനാല്‍ തന്നെ അന്നേ ദിവസം മറക്കാന്‍ കഴിയില്ലെന്നും ഭാര്യ പറയുന്നു. അതോടൊപ്പം വൈറസ് തീര്‍ച്ചയായും അപകടകരവും ജീവന് ഭീഷണിയുമാണെങ്കില്‍ കൂടി രോഗം വന്നതോട് കൂടി ഇത് ആളുകളില്‍ ശുചിത്വം, മറ്റ് നല്ല ആരോഗ്യ പ്രവര്‍ത്തികള്‍ ഉണ്ടാക്കിയെന്നും ഇതും മക്കള്‍ക്ക് കൊറോണ, കൊവിഡ് എന്നീ പേരുകള്‍ നല്‍കാന്‍ പ്രേരിപ്പിച്ചുവെന്നും ദമ്പതികള്‍ പറയുന്നു.

ആശുപത്രിയിലെ ജീവനക്കാര്‍ കൂടി കുട്ടികളെ ഈ പേരുകള്‍ വിളിക്കാന്‍ തുടങ്ങിയതോടെ ഈ പേരുകള്‍ തന്നെ ഇടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ദമ്പതികള്‍ പറയുന്നു.

മാര്‍ച്ച് 26 നായിരുന്നു തനിക്ക് പ്രസവ വേദന അുഭവപ്പെട്ടത്. കഷ്ടപ്പെട്ട് ഭര്‍ത്താവ് ആംബുലന്‍സ് സംഘടിപ്പിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ റോഡുകളില്‍ വാഹനം അനുവദിക്കാത്തതിനാല്‍ വിവിധ സ്ഥലങ്ങളിലായി പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ തന്റെ അവസ്ഥ കണ്ട് അവര്‍ വിട്ടയക്കുകയായിരുന്നു. രാത്രിയായതിനാല്‍ ആശുപത്രിയിലെ സ്ഥിതിയെക്കുറിച്ചും ഞാന്‍ ആശങ്കയിലായിരുന്നു. എന്നാല്‍ ആളുപത്രിയില്‍ ഡോക്ടറും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഭാര്യ പറഞ്ഞു.

ഡോ: ബിആര്‍ അംബോദക്കര്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ് കുട്ടികള്‍ പിറന്നത്. ദമ്പതികള്‍ക്ക് രണ്ട് വയസുള്ള ഒരു മകള്‍ കൂടിയുണ്ട്. അമ്മയേയും കുഞ്ഞുങ്ങളേയും ഡിസ്ചാര്‍ജ് ചെയ്തതായും മൂന്ന് പേരും സുഖമായിരിക്കുന്നതായും ആശുപത്രി പബ്ലിക് റിലേഷന്‍ ഓഫീസര്‍ പറഞ്ഞു.

Exit mobile version