Site icon Ente Koratty

ചാലക്കുടയിൽ അതീവ ജാഗ്രത

ചാലക്കുടിയിൽ അതീവ ജാഗ്രത പുലർത്തണമെന്നും ചാലക്കുടി നഗരസഭാ. കഴിഞ്ഞ ദിവസം ഒരു കുടംബത്തിലെ അമ്മയും മകനും കൊറോണ പരിശോധന പോസിറ്റീവ് ആയതിനെ തുടർന്നാണ് ചാലക്കുടി നഗരസഭാ ജാഗർത്ത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

കൊറോണ ബാധിച്ച മകൻ ക്വാറന്റൈന് കർശനമായി പാലിക്കാതെ പുറത്തു ഇറങ്ങി കടകളിലൊക്കെ പോയെനെന്നാണ് സൂചന. ഈ ഒരു സന്ദർഭത്തിൽ മകന്റെ റൂട്ട് മാപ് ഉണ്ടാക്കി മകനുമായി അടുത്ത് ഇടപഴുകിയവരെ കണ്ടെത്താൻ പോലീസും ആരോഗ്യ വകുപ്പും പരിശ്രമിക്കുന്നുണ്ട്.

ഈ ഒരു അടിയന്തര സാഹചര്യത്തിൽ ജനങ്ങൾക് കർശന നിർദേശമാണ് നഗരസഭാ കൊടുക്കുന്നത്, ഫോൺ, സോഷ്യൽ മീഡിയ പിന്നെ അനൗൺസ്‌മെന്റിലൂടെയൊക്കെ ജനങ്ങളെ നിജസ്ഥിതി അറിയിക്കാൻ നഗരസഭയും പോലീസും കിണഞ്ഞു പരിശ്രമിക്കുണ്ട്. അനാവശ്യമായി വീടിനു പുറത്തു ഇറങ്ങരുതെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജനങ്ങളെ അറിയിക്കുന്നുണ്ട്.

അത്യാവശ്യ സാധനകൾക്കു തൊട്ടു അടുത്തുള്ള കടയിൽ നിന്നും വാങ്ങാനുമാണ് നിർദേശം. ഉൾപ്രദേശങ്ങളിൽ ഉള്ളവർ മരുന്നു മേടിക്കാൻ വാർഡ് കൗണ്സിലർമാരെയോ വാർഡ് വോളന്റീർമാരായോ അറിയിക്കണമെന്നും നഗരസഭാ അറിയിച്ചു.

ഈ വീട്ടിലെ താനെ ഗൃഹനാഥനെ നേരത്തെ കൊറോണ വൈറസ് സ്ഥീരീകരിച്ചു ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു . ഇപ്പോൾ ഈ വീട്ടിലെ 3 അംഗങ്ങൾക്കാണ് വൈറസ് സ്ഥീരീകരിച്ചിരിക്കുന്നത്.

Exit mobile version