ഇന്ത്യിൽ നടക്കുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാനും പ്രവാസി മലയാളിയുമായ എം.എ യൂസഫലി. പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക് 25 കോടി രൂപയാണ് യൂസഫലി സംഭാവന ചെയ്തത്.
പി.എം കെയേഴ്സ് ഫണ്ടിൽ സംഭാവന നൽകിയ കാര്യം ട്വിറ്ററിലൂടെയാണ് യൂസഫലി അറിയിച്ചത്. കേരള സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും യൂസഫലി പത്തുകോടി രൂപ സംഭാവന നല്‍കിയിരുന്നു.
നേരത്തെ ലുലു ഗ്രൂപ്പ് ഒരു ലക്ഷം മാസ്ക്കുകള്‍ ഡല്‍ഹിയില്‍ നിന്നും കേരളത്തിന് എത്തിച്ചു നല്കി. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി വലിയ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യവകുപ്പിന് ഏറെ സഹായകമാണ് ഇത്. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാന്ദനാണ് മാസ്കുകള്‍ കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറിന് കൈമാറിയത്.
വലിയ പ്രതിസന്ധി ഘട്ടത്തില്‍ ലുലു ഗ്രൂപ്പ് ചെയ്യുന്ന സേവനം വളരെ വിലപെട്ടതാണെന്നു ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.