കൊവിഡ് വാക്സിൻ വിതരണത്തിന് ഡിജിറ്റൽ പ്ലാറ്റ്ഫോമിന് രൂപം നൽകി കേന്ദ്രസർക്കാർ. വാക്സിനേഷനുള്ള രജിസ്ട്രേഷൻ അടക്കം കാര്യങ്ങൾ എളുപ്പമാക്കുന്നതിനുള്ള സംവിധാനത്തിനാണ് കേന്ദ്രസർക്കാർ രൂപം നൽകിയിരിക്കുന്നത്. കൊ-വിൻ എന്ന പേരിലുള്ള ആപ്പിനാണ് രൂപം നൽകിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
അഡ്മിനിസ്ട്രേഷൻ മോഡ്യൂൾ അടക്കം അഞ്ച് സംവിധാനങ്ങളാണ് ആപ്പിൽ ഒരുക്കിയിരിക്കുന്നത്. രജിസ്ട്രേഷൻ മോഡ്യൂൾ, വാക്സിനേഷൻ മോഡ്യൂൾ തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്. വാക്സിൻ വേണ്ടവർക്ക് ആപ്പിലൂടെ രജിസ്റ്റർ ചെയ്യാം. ഇത് കൂടാതെ വാക്സിൻ ഡേറ്റ രേഖപ്പെടുത്താനും സാധിക്കും. മറ്റ് രോഗങ്ങൾ ഉള്ളവരുടെ അടക്കം വിവരങ്ങളും ആപ്പിൽ ലഭ്യമാകും.