തൃശൂർ: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തില്‍ ക്രിമിനൽ നടപടി നിയമത്തിലെ വകുപ്പ് 144 പ്രകാരം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. പൊതുസ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കാനും ആളുകള്‍ തമ്മില്‍ അടുത്തിടപഴകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി സമ്പര്‍ക്കരോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
1. വിവാഹങ്ങളില്‍ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കു
2. സാംസ്കാരിക പരിപാടികള്‍, ഗവണ്‍മെൻറ് നടത്തുന്ന പൊതു പരിപാടികള്‍, രാഷ്ട്രിയ, മത ചടങ്ങുകള്‍ തുടങ്ങിയവയില്‍ പരമാവധി 20 പേരെ മാത്രമേ അനുവദിക്കു
3. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, ഓഫീസുകള്‍, കടകള്‍, റസ്റ്റോറൻറുകള്‍, ജോലിയിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷ കേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രേക്ക് ദി ചെയിൻ നിര്‍ദേശങ്ങള്‍ പാലിച്ചും സാമൂഹിക അകലം പാലിച്ചും കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്താൻ പാടുള്ളു.
ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍അധികം കൂട്ടം കൂടാൻ പാടില്ല
നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും പരീക്ഷകൾക്ക് തടസമുണ്ടാകില്ല. കടകൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കും. എന്നാൽ, അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നതിന് വിലക്ക് ഏർപ്പെടുത്തും.
മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും വിവാഹത്തിന് 50 പേർക്കും പങ്കെടുക്കാവുന്നതാണ്. കർശനമായ വ്യവസ്ഥകൾ പാലിച്ചുവേണം ചടങ്ങുകളിൽ ആളുകൾ പങ്കെടുക്കാൻ. അതേസമയം, സർക്കാർ, മത – രാഷ്ട്രീയ സംഘടനകളുടെ പരിപാടികളിൽ 20 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കാനും പാടുള്ളതല്ല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊലീസും പൊതുസ്ഥലത്ത് ആൾക്കൂട്ടം ഉണ്ടാക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കും. റസ്റ്റോറന്റുകൾ, ഹോട്ടൽ, കടകൾ എന്നിവിടങ്ങളിൽ ഒരേസമയം അഞ്ചിൽ കൂടുതൽ ആളുകളെ കണ്ടാൽ നിരോധനാജ്ഞ ലംഘനമായി അത് കണക്കാക്കും.