തൃശൂര്‍ : ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക കേസുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന്റെ പുതുക്കിയ മാനദണ്ഡ പ്രകാരം ശനിയാഴ്ച പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
തൃശൂര്‍ കോര്പറേഷന് 24ാം ഡിവിഷന്, ഡിവിഷന് 13ാം ഡിവിഷന്: കിഴക്കുമ്പാട്ടുകര മുഴുവനായും.
കൂടാതെ വിവിധ ഡിവിഷനുകളിലെ താഴെ പറയുന്ന റോഡുകളും കടകളും അടച്ചിടണം. 1. കിഴക്കേ കോട്ട മുതല്‍ പറവട്ടാനി ചുങ്കം വരെ (14ാം ഡിവിഷന്, പറവട്ടാനി)
2. കിഴക്കേ കോട്ട മുതല്‍ പെന്ഷന് മൂല വരെ. ഡിവിഷന് 13-കിഴക്കുമ്പാട്ടുകരയും ഡിവിഷന് 12 ചെമ്പുക്കാവും
3. പെന്ഷന് മൂല മുതല്‍ നല്ലന്കരകെട്ട് വരെ (ഡിവിഷന് 13 കിഴക്കുമ്പാട്ടുകരയും ഡിവിഷന് 11 ഗാന്ധിനഗറും)
4. എ) കിഴക്കേ കോട്ട മുതല്‍ ഫാത്തിമ നഗര്‍ വരെ ബി) ടി.ബി ഹോസ്പിറ്റല്‍ സി) റിലയന്‍സ് സൂപ്പര്‍ മാര്‍ക്കറ്റ്
5. മയിലിപ്പാടം മുതല്‍ ഫാത്തിമ നഗര്‍ വരെ (ഡിവിഷന് 12 ചെമ്പുക്കാവ്)
തോളൂര്‍ ഗ്രാമപഞ്ചായത്ത്: 12ാം വാര്‍ഡ്
പാവറട്ടി ഗ്രാമപഞ്ചായത്ത്: ഒമ്പതാം വാര്‍ഡ്
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ഒന്ന്, 18 വാര്‍ഡുകള്‍: ഒന്ന്, 18 വാര്‍ഡുകള്‍ (എ: വാര്‍ഡ് ഒന്നില്‍ കരിയന്നൂര്‍ ബസ് സ്റ്റോപ്പ് മുതല്‍ കരിയന്നൂര്‍ അമ്പലപ്പാട്ട് വഴി എരുമപ്പെട്ടി പഞ്ചായത്ത് അതിര്‍ത്തി വരെയുള്ള പ്രദേശം. ബി) കുണ്ടുപ്പറമ്പ് കരിയന്നൂര്‍ റോഡ് മുഴുവനും ഉള്‍പ്പെടുന്ന പ്രദേശം. സി) സര്‍വീസ് സ്റ്റേഷന് റോഡ് ഉള്‍പ്പെടുന്ന പ്രദേശം. ഡി) വാര്‍ഡ് 18 മുഴുവനും.
കോലഴി ഗ്രാമപഞ്ചായത്ത്: 14, 15 വാര്‍ഡുകള്‍
കൊടകര ഗ്രാമപഞ്ചായത്ത്: 14ാം വാര്‍ഡ്
തൃക്കൂര് ഗ്രാമപഞ്ചായത്ത്: അഞ്ച്, 13 വാര്‍ഡുകള്‍
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്: 12ാം വാര്‍ഡ്
പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത്: 14ാം വാര്‍ഡ്
മണലൂര്‍ ഗ്രാമപഞ്ചായത്ത്: 13, 14 വാര്‍ഡ്
ചാലക്കുടി നഗരസഭ: അഞ്ചാം ഡിവിഷന്
രോഗസാധ്യത കുറഞ്ഞതിനെ തുടര്‍ന്ന് താഴെ പറയുന്ന പ്രദേശങ്ങളെ കണ്ടെയ്ന്മെന്റ് സോണില്‍നിന്ന് ഒഴിവാക്കി. പാറളം ഗ്രാമപഞ്ചായത്ത്: ഒന്ന്, എട്ട്, ഒമ്പത്, 12 വാര്‍ഡുകള്‍. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്: ഒന്നാം വാര്‍ഡ്. കയ്പമംഗലം ഗ്രാമപഞ്ചായത്ത്: 11ാം വാര്‍ഡ്. കാറളം ഗ്രാമപഞ്ചായത്ത്: നാലാം വാര്‍ഡ്. മതിലകം ഗ്രാമപഞ്ചായത്ത്: പത്താം വാര്‍ഡ്. മുരിയാട് ഗ്രാമപഞ്ചായത്ത്: 16ാം വാര്‍ഡില്‍ ആനന്ദപുരം വില്ലേജില്‍ വരുന്ന ഭാഗം. പൂത്തൂര്‍ ഗ്രാമപഞ്ചായത്ത്: 12, 13 വാര്‍ഡുകള്‍. ഇരിങ്ങാലക്കുട നഗരസഭ: 16, 19, 20 വാര്‍ഡുകള്‍.