Site icon Ente Koratty

റഷ്യയുടെ കോവിഡ് വാക്സിനില്‍ പ്രതീക്ഷയുണ്ട്: ട്രംപ്

സ്പുട്നിക് 5 ഫ​ലപ്രദമാകുമെന്നാണ് പ്ര​തീ​ക്ഷയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

റ​ഷ്യ വി​ക​സി​പ്പി​ച്ച കോവിഡ് വാക്സിന്‍ സ്പുട്നിക് 5 ഫ​ലപ്രദമാകുമെന്നാണ് പ്ര​തീ​ക്ഷയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. റഷ്യയുടെ വാക്സിനെ കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ല. അ​മേ​രി​ക്ക​യു​ടെ വാക്സിനും വൈകാതെ വിജയകരമായി പുറത്തിറങ്ങുമെന്ന് ട്രംപ് പറഞ്ഞു.

“ലോകത്ത് ആദ്യമായി കോവിഡ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്തത് റഷ്യയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വന്‍തോതില്‍ കോവിഡ് വാക്സിന്‍ വൈകാതെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്”- ട്രംപ് വൈറ്റ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം റഷ്യ വാക്സിന്‍ പരീക്ഷണത്തിന്‍റെ ചില ഘട്ടങ്ങള്‍ ഒഴിവാക്കിയെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അവര്‍ ചില പരീക്ഷണങ്ങള്‍ വേണ്ടെന്ന് വച്ചതായി അറിയുന്നു. എന്നാല്‍ അത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടത് അനിവാര്യമാണെന്നാണ് തോന്നുന്നത്. അമേരിക്കയും നിരവധി വാക്സിനുകള്‍ കോവിഡിനെതിരെ വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.

തന്‍റെ മകള്‍ക്ക് ആദ്യം വാക്സിന്‍ എടുത്തുവെന്നാണ് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ വ്യക്തമാക്കിയത്. വൈകാതെ ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version