ചാലക്കുടിയില്‍ ഒരു കൊവിഡ് മരണം. പടിഞ്ഞാറെ ചാലക്കുടി കോട്ടാറ്റ് കൊട്ടേക്കാട്ടുപറമ്പില്‍ രാമകൃഷ്ണന്(68)ആണ് കറുകുറ്റിയിലെ ആശുപത്രിയില്‍ വച്ച് മരിച്ചത്.
ചായക്കട നടത്തുന്ന ഇയാള്‍ ചൊവ്വാഴ്ച കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയാരുന്നു. കൊവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് ബുധനാഴ്ചയാണ് തിരിച്ചറിഞ്ഞത്. രക്തസമ്മര്‍ദ്ദം,പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയുണ്ട്.ഇയാള്‍ക്ക് നൂറോളം പേരുമായി സമ്പര്‍ക്കമുണ്ട്. ഇതോടെ ചാലക്കുടിയില്‍ കൊവിഡ് ബാധിച്ചു മരണം രണ്ടായി.